Pashanam Shaji Cheated Daya Aswathy In Bigg Boss House
അടുക്കള ജോലി ചെയ്യുകയായിരുന്നു ദയ അശ്വതി. ഇറച്ചിക്കറി വയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടയിലാണ് ചന്തയില്‍ പോകാന്‍ ദയ അശ്വതിയെ ക്യാപ്റ്റന്‍ കൂടിയായ പാഷാണം ഷാജി വിളിക്കുന്നത്. ബിഗ് ബോസിനു പുറത്തുപോകാന്‍ അനുവാദമില്ലല്ലോ എന്ന് ദയ അശ്വതി പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും കൂടി പറഞ്ഞപ്പോള്‍ ചന്തയില്‍ പോകാന്‍ വസ്ത്രം മാറി ദയ അശ്വതി തയ്യാറായി. കളിപ്പാട്ട വണ്ടിയുമായി വരാന്‍ ഫുക്രുവിനെ പറഞ്ഞ് ചട്ടംകെട്ടുകയും ചെയ്തിരുന്നു പാഷാണം ഷാജി. ഒടുവില്‍ വണ്ടി വന്നുവെന്ന് പറഞ്ഞ് ഫുക്രു രംഗത്ത് എത്തിയപ്പോഴാണ് കളിപ്പാട്ട വണ്ടി ദയ അശ്വതി കാണുകയും താന്‍ പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതും